Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welcome

മുഖ്യമന്ത്രീ സതീശാ...; വി.​ഡി. സ​തീ​ശ​ന് കൊ​ച്ചി​യി​ൽ ഉജ്ജ്വല സ്വീകരണം

കൊ​ച്ചി: യു​ഡി​എ​ഫി​ന്‍റെ വ​ലി​യ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ വി.​ഡി. സ​തീ​ശ​ന് വ​ൻ വ​ര​വേ​ൽ​പ്പ്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്ദേ​ഭാ​ര​തി​ൽ വ​ന്നി​റ​ങ്ങി​യ നേ​താ​വി​നെ സ്വീ​ക​രി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ത്തി​യ​ത്.

കെ​എ​സ്‌​യു, യൂ​ത്ത്കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ഗ​ര​മാ​ണ് സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കാ​ത്തു​നി​ന്ന​ത്. വി.​ഡി. സ​തീ​ശ​നെ ചു​മ​ലി​ലേ​റ്റി മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ പ്ര​വ​ർ​ത്ത​ക​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പു​റ​ത്തെ​ത്തി​ച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പു​റ​ത്ത് കാ​റി​ന്‍റെ സ​ൺ​റൂ​ഫി​ലൂ​ടെ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത സ​തീ​ശ​നു​മാ​യി വാ​ഹ​നം പു​റ​ത്തേ​ക്ക് പോ​കു​ക​യാ​ണ്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

Latest News

Corehub Up